Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Traders Stage

Kasaragod

കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യ്ക്കെ​തി​രേ വ്യാ​പാ​രി​ക​ൾ സ​മ​ര​രം​ഗ​ത്തേ​ക്ക്

കാ​ഞ്ഞ​ങ്ങാ​ട്: വ്യാ​പാ​രി​സ​മൂ​ഹ​വും പൊ​തു​ജ​ന​ങ്ങ​ളും ദീ​ർ​ഘ​കാ​ല​മാ​യി ഉ​ന്ന​യി​ക്കു​ന്ന ആ​വ​ശ്യ​ങ്ങ​ളോ​ട് ന​ഗ​ര​സ​ഭാ​ധി​കൃ​ത​ർ കാ​ണി​ക്കു​ന്ന ക​ടു​ത്ത അ​വ​ഗ​ണ​ന​യ്ക്കും അ​നാ​സ്ഥ​യ്ക്കു​മെ​തി​രേ ജൂ​ലൈ ഏ​ഴി​ന് വ്യാ​പാ​രി​ക​ൾ ന​ഗ​ര​സ​ഭ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തു​മെ​ന്നും അ​ന്ന് ഉ​ച്ച​യ്ക്ക് 12 വ​രെ ന​ഗ​ര​ത്തി​ലെ ക​ട​ക​ൾ അ​ട​ച്ചി​ടു​മെ​ന്നും വ്യാ​പാ​രി നേ​താ​ക്ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​ സ​മി​തി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​അ​ഹ​മ്മ​ദ് ഷെ​രീ​ഫ് മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​ശാ​സ്തീ​യ​മാ​യ ട്രാ​ഫി​ക് സം​വി​ധാ​നം മൂ​ലം വ്യാ​പാ​രി​ക​ളും ക​ട​ക​ളി​ലെ​ത്തു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ളും അ​നു​ഭ​വി​ക്കു​ന്ന പ്ര​യാ​സ​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ക, സ്വ​കാ​ര്യ​വാ​ഹ​ന​ങ്ങ​ളി​ൽ എ​ത്തു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് പാ​ർ​ക്കിം​ഗ് സൗ​ക​ര്യം ല​ഭ്യ​മാ​ക്കു​ക, വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ക്കാ​രെ​യും അ​ന​ധി​കൃ​ത സ്റ്റാ​ളു​ക​ളെ​യും നി​യ​ന്ത്രി​ക്കു​ക, പ്ലാ​സ്റ്റി​ക് നി​രോ​ധ​ന​ത്തി​ന്‍റെ പേ​രി​ൽ ക​ച്ച​വ​ട​ക്കാ​രെ ദ്രോ​ഹി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ സ​മീ​പ​നം നി​ർ​ത്തു​ക, ഓ​വു​ചാ​ലു​ക​ൾ ശു​ചീ​ക​രി​ക്കാ​ത്ത​തു​മൂ​ലം ന​ഗ​ര​ത്തി​ൽ അ​ങ്ങി​ങ്ങാ​യി വെ​ള​ള​ക്കെ​ട്ട് രൂ​പ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ് ആ​വ​ശ്യ​ങ്ങ​ൾ.

ഈ ​പ്ര​ശ്ന​ങ്ങ​ൾ മൂ​ലം അ​ടു​ത്ത​കാ​ല​ത്തു​മാ​ത്രം ന​ഗ​ര​ത്തി​ൽ 40 ല​ധി​കം വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളാ​ണ് അ​ട​ച്ചു​പൂ​ട്ടി​യ​തെ​ന്ന് നേ​താ​ക്ക​ൾ പ​റ​ഞ്ഞു. കേ​ര​ള ഹോ​ട്ട​ൽ ആ​ൻ​ഡ് റ​സ്റ്റ​റ​ന്‍റ് അ​സോ​സി​യേ​ഷ​ൻ കാ​ഞ്ഞ​ങ്ങാ​ട് മേ​ഖ​ല ക​മ്മി​റ്റി ധ​ർ​ണ​യ്ക്ക് പൂ​ർ​ണ പി​ന്തു​ണ ഉ​റ​പ്പു​ന​ൽ​കി​യി​ട്ടു​ണ്ട്. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ കാ​ഞ്ഞ​ങ്ങാ​ട് മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സി.​കെ. ആ​സി​ഫ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​മ​ഹേ​ഷ്, ആ​സി​ഫ് മെ​ട്രോ, കു​മാ​ര​ൻ ഐ​ശ്വ​ര്യ, സ​മീ​ർ ഡി​സൈ​ൻ, ഷെ​രീ​ഫ് ഫ്രെ​യിം, ഷ​റ​ഫു​ദ്ദീ​ൻ തോ​ഫ, ഷെ​രീ​ഖ് ക​മ്മാ​ടം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up